Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഓണം പൂജകൾ...

ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന്  അടയ്ക്കും: കന്നിമാസ പൂജകൾക്കായി 16-ന് തുറക്കും

ശബരിമല: ഓണം പൂജകളും മൂന്നു ദിവസത്തെ ഓണസദ്യയും പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രിയിൽ അടയ്ക്കും. പൊലീസിന്റെ വകയായിരുന്നു ഇന്നലത്തെ ഓണസദ്യ. അയ്യചിത്രത്തിനു മുൻപിൽ ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം ഭഗവാനു വിളമ്പി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി അരുൺ കു
മാർ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ന് വൈകിട്ട് 4 ന് നട തുറക്കും. 6 ന് പടിപൂജ, 6.30 ന് ദീപാരാധന, 7.30 ന് അത്താഴ പൂജ, 8.20 ന് ഹരിവരാസനം പാടി 8.30 ന് നട അടയ്ക്കും.  ചന്ദ്രഗ്രഹണം ആയതിനാലാണ് ഇന്ന് നേരത്തെ നട അടയ്ക്കുന്നത്. കന്നിമാസ പൂജകൾക്കായി 16ന് വൈകിട്ട് നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല

പത്തനംതിട്ട : വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ കക്കി- ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്.സുരക്ഷ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം...

“വയലാർ രാമവർമ്മ ഒരു കാവ്യജീവിതം”പുസ്തക ചർച്ച 20-ന്

തിരുവല്ല: വയലാറിന്റെ സ്മരണകളുണർത്തി  "വയലാർ രാമവർമ്മ ഒരു കാവ്യജീവിതം" എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച 20 ന് നടക്കും. വൈകിട്ട്  4:30 ന്  രാമൻചിറ മാതൃഭൂമി ബുക്സിൽ എഴുത്തുകാരൻ രാജീവ് പുലിയൂരുമായി ഡോ. ലിബൂസ്...
- Advertisment -

Most Popular

- Advertisement -