Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅഭിഭാഷകന്റെ വീടുകയറി...

അഭിഭാഷകന്റെ വീടുകയറി ആക്രമണം : പരിക്കേറ്റ പിതാവ് മരിച്ചു

കൊച്ചി : ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന് പ്രതികാരമായി എതിർകക്ഷി അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ്(80) ആണ് മരിച്ചത്.അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിൽ പിതാവിന് നേരെ ആക്രമണം നടത്തിയ പ്രദേശവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ് പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്ന് മുതല്‍ മോഹന്‍ദാസ് ആശുപത്രിയിലായിരുന്നു.ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗ.ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം വീടുകയറി ആക്രമിച്ച പ്രതികള്‍ മോഹന്‍ദാസിനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് അന്നു തന്നെ പിടികൂടിയിരുന്നു.അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു.സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്.ഇവർക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ : ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്....

മഴ: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹം

പത്തനംതിട്ട: മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഓർമിപ്പിച്ചു. അത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടർ അറിയിച്ചു. വാട്ട്സ്ആപ് ഉൾപ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ...
- Advertisment -

Most Popular

- Advertisement -