Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നാം ബലാത്സംഗ...

മൂന്നാം ബലാത്സംഗ കേസ് : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക്

പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസിന്റെ വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.ബലാത്സംഗ കേസുകളുടെ വിചാരണയ്ക്കുള്ള അധികാരം സെഷൻസ് കോടതിക്കായതിനാലാണ് നടപടി.

നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കുറ്റപത്രം കോടതി അംഗീകരിച്ചതിന് പിന്നാലെ മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 30ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു.കേസിന്റെ വിചാരണ ഏത് കോടതിയിൽ നടത്തണമെന്നതടക്കമുള്ള തുടർനടപടികൾ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് തീരുമാനിക്കുക. ഇതോടെ കേസിൽ വിചാരണ നടപടികളിലേക്ക് കടക്കുന്നതിനുള്ള നിയമനടപടികൾക്ക് തുടക്കമാകും.

വിദേശത്ത് താമസിക്കുന്ന മലയാളിയായ 31കാരിയുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം കേസ് രജിസ്റ്റർ ചെയ്തത്. 2026 മേയിലാണ് പ്രത്യേക അന്വേഷണസംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചത്.ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്.

അതേസമയം, പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.കേസിലെ ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. ഇനി സെഷൻസ് കോടതിയിലെ തുടർ നടപടികളിലൂടെയാകും കേസിന്റെ നിയമപരമായ പുരോഗതി നിർണയിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: പരുമല  ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ ( 38) നെയാണ് അറസ്റ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ദേവലോകം അരമന സന്ദർശിച്ചു

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്തഡോക്സ് സഭ  ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -