Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഅറുപതടിയോളം മണ്‍തിട്ട...

അറുപതടിയോളം മണ്‍തിട്ട : ആശങ്കയില്‍ 15 കുടുംബങ്ങള്‍

ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ മാമ്മൂട്-മരിയന്‍ ലൈനില്‍ അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട 15 കുടുംബങ്ങളുടെ ജീവിതം ആശങ്കയിലായിരിക്കുന്നു. മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച വീടുകളാണിവിടെയുള്ളത്.

മുന്നൂറോളം മീറ്റര്‍ നീളത്തില്‍, 40 അടി മുതല്‍ അറുപതടി വരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നു. കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് മണ്‍തിട്ടയുടെ ചില ഭാഗങ്ങളും കൂറ്റന്‍ ഉണ്ടകരിങ്കല്‍ കല്ലുകള്‍ വീടുകളുടെ സമീപത്തു വീണ് ആശങ്ക ഉളവാക്കിയിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദുരന്തനിവാരണത്തിന്റെ ഭാഗമായി മണ്‍തിട്ട മാറ്റി വീട്ടുകാരുടെ ഭീഷണി ഒഴിവാക്കണമെന്ന് ഉത്തരവിടുകയും റവന്യൂ അധികാരികള്‍ സ്ഥലത്തെത്തി മണ്‍തിട്ട നീക്കം ചെയ്യുമെന്ന് സ്ഥലവാസികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

തുടര്‍ന്ന് റവന്യൂ അധികാരികളുടെ ഉത്തരവുപ്രകാരം കരാറുകാര്‍ കുറച്ചുഭാഗം മണ്‍തിട്ട മാറ്റിയതിനുശേഷം മണ്ണെടുപ്പ് നിര്‍ത്തിയിരിക്കുകയാണ്. മരിയന്‍ ലൈന്‍ സംരക്ഷണ സമിതി കലക്ടര്‍ അടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് യുദ്ധകാലാടി സ്ഥാനത്തില്‍ മണ്‍തിട്ട നീക്കണമെന്ന് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം മണ്‍തിട്ട എടുത്തുമാറ്റി പ്രദേശവാസികളുടെ ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 27ന് രാവിലെ 10 മണിക്ക് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് മരിയന്‍ ലൈന്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, രക്ഷാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി. അശോക്, പഞ്ചായത്ത് മെമ്പര്‍ സൈന തോമസ് എന്നിവര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്ന് കൈമാറി. ആർദ്രയുടെ 25ാം...

ബിലീവേഴ്സിൽ ഡയാലിസിസ്സ് എംപവർമെൻറ് പ്രോഗ്രാം ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൻറെയും നെഫ്രോളജി വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ...
- Advertisment -

Most Popular

- Advertisement -