Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅസം റൈഫിൾസ്...

അസം റൈഫിൾസ് എക്സാമിനേഷൻ 2026 : 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .ഏകദേശം 48,954 (പുരുഷൻമാർ-23467, വനിതകൾ-25487) ഒഴിവുകളാണുള്ളത്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

മലയാളം, കന്നഡ ഉൾപ്പെ‌ടെ 13 ഭാഷകളിലായാണ് അസം റൈഫിൾസ് എക്സാമിനേഷൻ-2026 സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി നടക്കും. പ്രായപരിധി- 18-23 വയസ്. ഒ ബി സി/ എസ് സി/എസ് ടി /വിമുക്ത ഭടൻ എന്നിവർക്ക് നിയമാനൃസൃത വയസ്സിളവ് ബാധകമായിരിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, എസ് സി/എസ് ടി/വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആമയും ആമ മുട്ടയും തേങ്ങയും വരും വഴി മനസിലാകും: സുരേഷ് ഗോപി എംപി

കൊല്ലം: ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരും വഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും അന്ന് ചോദ്യംചെയ്തോളൂവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍...

തിരുവാഭരണ പാത ദേശീയപാതയാക്കണം;  മന്ത്രിക്ക് നിവേദനം നൽകി അബിൻ വർക്കി എംഎൽഎ

കോഴഞ്ചേരി: ശബരിമല തീർഥാടകരും തിരുവാഭരണ ഘോഷയാത്രയും ഉൾപ്പെടെ വർഷംതോറും വലിയ തോതിൽ ഉപയോഗിക്കുന്ന തിരുവാഭരണ പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തിവികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ആറന്മുള എംഎൽഎ അബിൻ വർക്കി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം...
- Advertisment -

Most Popular

- Advertisement -