Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ ഭക്തജനത്തിരക്ക്:...

ഗുരുവായൂരിൽ ഭക്തജനത്തിരക്ക്: പുലര്‍ച്ചെ നാലരയ്ക്ക് ഭഗവാന് ഓണപ്പുടവ സമര്‍പ്പിച്ചു

തൃശൂര്‍: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. പുലര്‍ച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിച്ചു. തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് നടക്കുക.  പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും.

രണ്ടു മണി മുതല്‍ ബുഫേ ആരംഭിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും മേളമൊരുക്കിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞുള്ള ശിവേലിക്ക് ഗുരുവായൂര്‍ ശശിമാരാരും സംഘവുമാണ് മേളമൊരുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന്, ത്രിപുര സന്ദർശിക്കുകയും...

നെഹ്‌റു ട്രോഫി വള്ളംകളി : പേര് പ്രവചിച്ച് സമ്മാനം നേടാം

ആലപ്പുഴ : ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര...
- Advertisment -

Most Popular

- Advertisement -