Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഫെം​ഗൽ ചുഴലിക്കാറ്റ്...

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ,ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂർണമായും കരയിൽ പ്രവേശിച്ച ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി.പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.ആറു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്.കാറ്റിന്റെ ശക്തി കുറഞ്ഞതിനു പിന്നാലെ ചെന്നൈ വിമാനത്താവളം തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടൻ മോഹൻ രാജ് (70)അന്തരിച്ചു.കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്‌. പാര്‍ക്കിന്‍സന്‍സ് രോഗബാധയെത്തുടർന്ന് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ...

മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് ജി സുകുമാരൻനായരെ സന്ദർശിച്ചു

ചങ്ങനാശ്ശേരി: മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് നായർ സർവീസ് സൊസെറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു.  ജി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ചങ്ങനാശേരി...
- Advertisment -

Most Popular

- Advertisement -