Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsNationalപ്രധാനമന്ത്രിക്കെതിരെ അസഭ്യ...

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം : ഡിഎംകെ മന്ത്രിക്കെതിരെ കേസെടുത്തു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിൽ തൂത്തുക്കൂടി പൊലീസാണ് 294(ബി ) വകുപ്പ് പ്രകാരം ഡിഎംകെ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിൽ വച്ചായിരുന്നു പരാമർശം . പ്രധാനമന്ത്രി കാമരാജിനെക്കുറിച്ച് സംസാരിച്ച കാര്യം സൂചിപ്പിച്ചാണ് മന്ത്രി അസഭ്യ പരാമർശം നടത്തിയത്.സംഭവത്തിൽ അനിതാ രാധാകൃഷ്ണനും കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്‌നാട് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക ആരോപണം : നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ചു

കൊച്ചി : യുവ നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ദിഖ് രാജി കത്ത് നൽകിയത് .തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ...

ഭക്ഷ്യവിഷബാധ : തിരൂർ മലയാളം സർവകലാശാല ക്യാംപസ് അടച്ചു

മലപ്പുറം : ഭക്ഷ്യവിഷബാധയെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. കാമ്പസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ...
- Advertisment -

Most Popular

- Advertisement -