Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ സംവരണം...

വിശ്വകർമ്മ സംവരണം വർധിപ്പിക്കണം : വിശ്വകർമ്മ ഐക്യവേദി

തിരുവല്ല : 2011ലെ ജാതി സെൻസെസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും പുതിയതായി സെൻസെസ് നടത്തി വിശ്വകർമ്മ സംവരണം വർധിപ്പിക്കണമെന്നും വിശ്വകർമ്മ ഐക്യവേദി ജില്ല കമ്മറ്റി വിശ്വകർമ്മ ദിനാചരണത്തിൽ ആവശ്യപ്പെട്ടു.

ദേവസം ബോർഡ് നിയമനങ്ങളിൽ സമുദായത്തിന് പ്രാധിനിധ്യം നൽകുക, വിദ്യാഭ്യാസ മേഖലയിൽ സംവരണം വർധിപ്പിക്കുക, വനിതാ സംരഭകർക്ക് സർക്കാർ സഹായം ലഭ്യമാക്കുക, സെപ്റ്റംബർ17 വിശ്വകർമ്മ ദിനം പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട്ട് ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡെന്റ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ കണ്ണൻ റാന്നി, ടി.പി വാസുദേവൻ ആചാരി കോന്നി, മനോജ് ആചാരി, ലതിക രാജേഷ്, രജനി പി രാജപ്പൻ, അശോകൻ കുളന്നട, പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയത് കണ്ണഞ്ചിപ്പിക്കുന്ന വികസനം: മന്ത്രി സജി ചെറിയാൻ

മാവേലിക്കര: കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർനിർമ്മിച്ച നൂറനാട് പടനിലം പൊതു മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നൂറനാട് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു...

പിഎസ്സിയിലെ അമിത ശമ്പളം കുറയ്ക്കണം : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കാൻ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത്...
- Advertisment -

Most Popular

- Advertisement -