Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടരക്കിലോ എംഡിഎംഎ...

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനിടെയാണ് ഫാസിൽ പിടിയിലായത്. വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു. തുടർന്ന് ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരി കണ്ടെത്തി. ഏകദേശം മൂന്ന് കോടിയിലധികം വില വരുന്ന ലഹരിമരുന്നാണ് പിടിച്ചത്.  കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് വിതരണം ചെയ്യാൻ ഗോവയില്‍ നിന്നാണ് ഇയാൾ ലഹരി കൊണ്ടുവരുന്നത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി

കൊല്ലം : ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടിയതെന്നാണ് സെക്യൂരിറ്റി പറയുന്നത്.സംഭവത്തിൽ...

6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്,...
- Advertisment -

Most Popular

- Advertisement -