Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് സ്കൂൾ...

ഓണത്തിന് സ്കൂൾ കുട്ടികൾക്ക്  4 കിലോ അരി വീതം നൽകും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക.

വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.

ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം

കോഴിക്കോട്∙ മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യത ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്.ആക്രമിച്ച തിരുവനന്തപുരം സ്വദേശിയെ പൊലീസ്...

ചെന്നീര്‍ക്കര, ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 13.34 കോടി

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
- Advertisment -

Most Popular

- Advertisement -