Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി പടിഞ്ഞാറ്റോതറ വഴി സർവ്വീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി – പടിഞ്ഞാറ്റോതറ  – തൈമറവുംങ്കര, കലിശ്ശേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിച്ചു. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമൻ  ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയും നിരന്തരമായി ജനങ്ങളുടെ ആവശ്യം അനുസരിച്ച് ആണ് ഇങ്ങനെയൊരു പുതിയ സർവ്വീസ് തുടങ്ങുവാൻ ഇടയായതെന്നും,
ഇത് മുഖാന്തരം ഇരവിപേരൂർ പഞ്ചായത്തിന്റെയും കുറ്റൂർ പഞ്ചായത്തിന്റെയും തിരുവൻവണ്ടൂർ പഞ്ചായത്തിന്റെയും ഉൾപ്രദേശങ്ങളിൽ ഉള്ള ജനങ്ങൾക്ക് യാത്ര ക്ലേശം ഒഴിവായാതായി എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു കുഞ്ഞുമോൻ. ബ്ലോക്ക് മെമ്പർ ജോ ഇലഞ്ഞിമൂട്ടിൽ. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കുഞ്ഞുമോൻ മുളമൂട്ടിൽ, ചെറിയാൻ സി തോമസ്, ജിനു തോമ്പും കുഴി, വാർഡ് മെമ്പർ ജോസ് തേക്കാട്ടിൽ, യുഡിഎഫ് കൺവീനർ കെ എസ് എബ്രഹാം, യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ് ജി പുത്തൻപുരയ്ക്കൽ,ഡിസിസി എക്സിക്യൂട്ടീവ് അംഗം വിശാഖ് വെണ്പാല എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു

പത്തനംതിട്ട: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും...

നീറ്റ് വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം, എംബിബിഎസ് അടക്കമുള്ള...
- Advertisment -

Most Popular

- Advertisement -