Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഫാർമസിസ്റ്റ് തസ്തികകൾ...

ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കാനും ഗുണനിലവാരമുള്ള മരുന്നുകൾ നൽകാനും നടപടികൾ വേണം -ചിറ്റയം ഗോപകുമാർ

തിരുവല്ല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർമസിസ്റ്റ്
തസ്തികകൾ അനുവദിക്കാനും,സർക്കാർ സ്വകാര്യ മേഖലകളിൽ
ഗുണനിലവാരം ഉറപ്പുവരുത്തി ജനറിക് മരുന്നുകൾ ലഭ്യമാക്കാനും മുൻഗണന നൽകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.

തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ  കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ. ജി. പി. എ )66-ആം സംസ്ഥാന സമ്മേളനം ചെയ്യുകയായിരുന്നു അദ്ദേഹം.  മാത്യു. ടി. തോമസ് എം
എൽ എ അധ്യക്ഷത വഹിച്ചു.സർക്കാർ മേഖലയിൽ എന്നപോലെ സ്വകാര്യ മേഖലയിലും രോഗികൾക്ക് ഫാർമസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. എസ്. ഡി. പി മാനേജിങ് ഡയറക്ടർ സുബ്രഹ്മണ്യൻ, ഐ. എം. എ സൗത്ത് സോൺ സെക്രട്ടറി ഡോ. ബിജു.വി. എൻ, എഫ്. ഐ. പി. ഒ. ജനറൽ സെക്രട്ടറി എം. കെ. പ്രേമാനന്ദൻ, എസ്. സുഗതൻ, എ. ടി. തോമസ്, സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ, ജനറൽ സെക്രട്ടറി എം. എം എസ്. മനോജ്,  ട്രഷറർ എസ്.രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്

പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി...

Kerala Lottery Results : 28-07-2024 Akshaya AK-662

1st Prize Rs.7,000,000/- AS 208368 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 208368 AO 208368 AP 208368 AR 208368 AT 208368 AU 208368 AV 208368 AW 208368 AX 208368...
- Advertisment -

Most Popular

- Advertisement -