Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ പുരസ്കാർ 2026 ആഗസ്റ്റ് 20-ന്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ ശ്രേഷ്ഠ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനും സഭയുടെ സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച വൈദികരെ ആദരിക്കുന്നതിനുമായി പുരസ്കാർ 2026 ആഗസ്റ്റ് 20-ന് വൈകീട്ട്  6 മണിക്ക് ഡോ.അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.

മാർത്തോമ്മാ മാനവ സേവ അവാർഡ്, കർഷക അവാർഡ്, സ്പോർട്സ്/ഗെയിംസ് അവാർഡ്, പ്രത്യേക അനുമോദന പുരസ്കാരം, ഹരിത അവാർഡുകൾ, സാഹിത്യ അവാർഡുകൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാരങ്ങൾ, സെമിത്തേരി സംരക്ഷണ അവാർഡ്, സമ്പൂർണ്ണ താരക അവാർഡ് തുടങ്ങിയവ സമ്മേളനത്തിൽ സമ്മാനിക്കും.

സഭാ ശുശ്രൂഷയിൽ ദീർഘകാലം സേവനം ചെയ്ത് സജീവ സേവനത്തിൽനിന്ന് വിരമിച്ച 24 വൈദികരെയും സഭയുടെ പേരിൽ ആദരിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം  രമേഷ് പിഷാരടി എം.എൽ.എ മുഖ്യാതിഥിയാകും.  തിരുവല്ല എം.എൽ.എ. അഡ്വ.വർഗീസ് മാമ്മൻ വിശിഷ്ടാതിഥിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമിതവേഗം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. കോട്ടയം  എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച...

Kerala Lotteries Results : 19-08-2025 Sthree Sakthi SS-481

1st Prize Rs.1,00,00,000/- SP 470148 (PATTAMBI) Consolation Prize Rs.5,000/- SN 470148 SO 470148 SR 470148 SS 470148 ST 470148 SU 470148 SV 470148 SW 470148 SX 470148...
- Advertisment -

Most Popular

- Advertisement -