Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി: സംസ്ഥാനത്ത്...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്.

12-ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിമ്പിക്സ് ഹോക്കി : ഇന്ത്യയ്ക്ക് വെങ്കലം

പാരീസ് : പാരീസ് ഒളിംപിക്‌സിൽ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം. സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്.ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലമാണിത് . ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്...

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം :  ഗവര്‍ണര്‍

തൃശൂർ: ശ്രീശങ്കരജയയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ശ്രീശങ്കരജയന്തി ദിനാഘോഷങ്ങള്‍ സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -