Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകായികമേളയിൽ സ്‌കൂളുകൾക്ക്...

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചരിത്ര സെമിനാർ പരമ്പര: ഒരു ദേശത്തിന്റെ കഥ തേടി 18-ന്

തിരുവല്ല: തിരുവല്ലയുടെ സാമൂഹിക-സാംസ്കാരിക-പൈതൃക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ പരമ്പരയായ 'ഒരു ദേശത്തിന്റെ കഥ തേടി' എന്ന പരിപാടിയുടെ രണ്ടാം ഏട് ജൂലൈ 18-ന് നടക്കും. ...

ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു: ദര്‍ശനത്തിന് ഇനി അധികം കാത്തുനില്‍ക്കേണ്ട

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടങ്ങി.  വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം...
- Advertisment -

Most Popular

- Advertisement -