Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅഭിമന്യു വധ...

അഭിമന്യു വധ കേസിൽ രഹസ്യ വിചാരണയില്ല

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ രഹസ്യ വിചാരണയില്ല. രഹസ്യവിചാരണ ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്‌– ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം .എന്നാൽ വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒക്ടോബർ 15 മുതൽ കേസിന്റെ പരസ്യ വിചാരണ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂര്യാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തു സൂര്യാഘാതമേറ്റ് വീണ്ടും മരണങ്ങൾ. കോഴിക്കോട് പന്നിയങ്കരയിൽ പെയിന്റിങ് തൊഴിലാളിയായ വിജേഷ് സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ മരണം സംഭവിച്ചു. മലപ്പുറം...

നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂർ : പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. സംഭവത്തില്‍ വളപ്പട്ടണം പോലീസ്...
- Advertisment -

Most Popular

- Advertisement -