Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭ...

മാർത്തോമ്മാ സഭ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് – ഡോ എസ് സോമനാഥന്

തിരുവല്ല: മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  ഐ എസ് ആർ ഓ മുൻ ചെയർമാൻ ഡോ എസ് സോമനാഥന്. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ കൗൺസിൽ ചേമ്പറിൽ ബുധനാഴ്ച വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാദ്ധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, വൈദീക ട്രസ്‌റ്റി റവ.ഡേവിഡ് ഡാനിയേൽ, അത്‌മായ ട്രസ്‌റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ നേതൃത്വം നൽകും.

യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ, വിദ്യാർത്ഥികൾക്കള്ള സ്കോളർഷിപ്പുകൾ, ജീവകാരുണ്യ സ്ഥാപനത്തിനുള്ള ഉപഹാരം എന്നിവയും വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സംഘടനാ ക്യാമ്പ്

പത്തനംതിട്ട: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ സംഘടനാ ക്യാമ്പ് നടന്നു. സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരായ...

ശസ്ത്രക്രിയക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിചേർത്തെന്ന് പരാതി :ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ കയ്യുറ മുറിവിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാൽ ഇത് ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ്...
- Advertisment -

Most Popular

- Advertisement -