Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു : ആകെ വോട്ടര്‍മാര്‍ 9,88,965

പത്തനംതിട്ട : സംസ്ഥാനത്ത് നടക്കുന്ന സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ നടപടികളുടെ ഭാഗമായി 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,88,965 വോട്ടര്‍മാരാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,15,778 സ്ത്രീകളും 4,73,183 പുരുഷന്മാരും നാല് തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുമാണ്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം: തിരുവല്ല- 2,00,423 , റാന്നി- 1,77,454 , ആറന്മുള- 2,17,419 , കോന്നി- 1,90,584 , അടൂര്‍- 2,03,085.

ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 1,208 ആയി.കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് എന്തെങ്കിലും അവകാശവാദങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 11 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഡിസംബര്‍ 28 നകം തീര്‍പ്പാക്കും. തുടര്‍ന്ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു ; യുവാവിനു ദാരുണാന്ത്യം

മലപ്പുറം : വീട്ടുകാരുമൊത്ത് കല്യാണത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ...

വന്ദന ദാസ് കൊലപാതകം : ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷവിധി 21ന് പ്രഖ്യാപിക്കും. ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നുവെന്നും അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു.നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ,...
- Advertisment -

Most Popular

- Advertisement -