Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsശുശ്രൂഷകർ മനുഷ്യരെ...

ശുശ്രൂഷകർ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കണം : കാതോലിക്ക ബാവാ

പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന്  ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള പ്രതിബദ്ധതയും സ്നേഹവും എല്ലാവരും നിലനിർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം പരിശീലന ക്യാമ്പ് ഇന്ന് ( ഏപ്രിൽ 16) വൈകിട്ട് പരുമല സെമിനാരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായി.

യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത വിഷയവതരണം നടത്തി. കെ വി പോൾ റമ്പാൻ, ഫാ തോമസ്  വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ ബിജു ഉമ്മന്‍, ഫാ ജോസ് തോമസ് , റോയ് മാത്യു മുത്തൂറ്റ് , ബിജു വി പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിന് അകത്തും പുറത്തുമുള്ള ഇടവകകളിൽനിന്നു 350 മദ്ബഹ ശുശ്രൂഷകർ പ്രതിനിധികളായി പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...

ഉറവിടമാലിന്യ സംസ്‌കരണ പദ്ധതി ഒന്നാം വാർഷിവും പടയണി കോലം അനാവരണവും

പത്തനംതിട്ട: നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ  ഒന്നാം വാർഷികവും കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം നടന്നു. പൊതുയിടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -