Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂര്‍- മണ്ണടി...

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം  സര്‍വ്വീസ് പുനരാരംഭിച്ചു

പത്തനംതിട്ട: കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്ന് (2) മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്.

അടൂരില്‍ നിന്നും പുനരാരംഭിക്കണമെന്ന് തിരുമാനിച്ചുവെങ്കിലും ഡ്രൈവര്‍മാരുടെ അഭാവം മൂലം ഡിപ്പോയിലെ മറ്റു സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യൂണിറ്റില്‍ നിന്നും സര്‍വീസ് പുനരാരംഭിച്ചത്.

വൈകുന്നേരം 3.10 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.10 ന് മണ്ണടിയില്‍ എത്തിച്ചേരുന്നതും തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:50 ന് ഗുരുവായൂരില്‍ തിരിച്ചെത്തുന്നത് പ്രകാരമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മബോധം വളര്‍ത്തണം:പയ്യന്നൂര്‍ റ്റി.സി. ഗോവിന്ദന്‍ നമ്പൂതിരി

തിരുവല്ല: ആത്മബോധം ഉള്‍കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ധര്‍മമാണ് ഓരോ മാതാപിതാക്കള്‍ക്കുമുള്ളതെന്ന് ഭാഗവതാചാര്യന്‍ പയ്യന്നൂര്‍ റ്റി.സി. ഗോവിന്ദന്‍ നമ്പൂതിരി. കപില മഹാശയനിലൂടെ ഈ തത്വമാണ് ഭാഗവതം പങ്ക് വെയ്ക്കുന്നത്. ഇതിനെ വെറും കഥാഭാഗമായിമാത്രം...

ഒന്നര വയസ്സുകാരന്റെ കൊലപാതകം : തെളിവെടുപ്പിനിടെ വന്‍ ജനരോഷം

തിരുവനന്തപുരം : നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ വന്‍ ജനരോഷം. പ്രതിയുമായി പനവൂര്‍ കരിക്കുഴിയിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍ ജനക്കൂട്ടം പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു....
- Advertisment -

Most Popular

- Advertisement -