Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎത്യോപ്യൻ ഓർത്തഡോക്സ്...

എത്യോപ്യൻ ഓർത്തഡോക്സ് സഭ യുവജന പ്രതിനിധികൾ മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു

കോട്ടയം: ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ പ്രധാന സഭയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രതിനിധികൾ മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം  സന്ദർശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ യുവജനസംഘത്തെ മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അരമന ചാപ്പലിൽ പ്രാർത്ഥനയിൽ പങ്കെടുത്ത സംഘം കാലം ചെയ്ത പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാർത്ഥന നടത്തി.

എത്യോപ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലുളള സാംസ്ക്കാരിക, വേദശാസ്ത്ര ഉൾക്കാഴ്ച്ചകളെക്കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ് ക്ലാസ് എടുത്തു.

മലങ്കരസഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത്. 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ സംഘം  പരുമല സെമിനാരി, നിരണം പള്ളി, ചേപ്പാട് പള്ളി, പെരുനാട് ബഥനി ആശ്രമം തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ല –  ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ

തിരുവല്ല : കടപ്ര എസ് എൻ ജംഗ്ഷനിൽ ഭിന്നശേഷിക്കാരനായ ആൾ നടത്തി വന്ന ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു....

വി.എസ്.എസ് ​കോഴഞ്ചേരി താലൂക്ക് യൂണിയൻ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ആദരിച്ചു

​കോഴഞ്ചേരി : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) കോഴഞ്ചേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു....
- Advertisment -

Most Popular

- Advertisement -