Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിഎസ് ആധുനിക...

വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര വലിയ ചുടുകാടിൽ പൂർത്തിയായശേഷം  ചേർന്ന സർവകക്ഷി
അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യ പോരാട്ടങ്ങളോട് ഇഴ ചേർന്നാണ് വിഎസിന്റെ ജീവിതത്തിൻ്റെ തുടക്കം. തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ജനകീയ നേതാവാണ് വിഎസ്. ജാതി,മത, വർഗീയശക്തികളുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ജീവിതമായിരുന്നു വിഎസ്സിൻ്റേത്.

പ്രതിപക്ഷ നേതാവെന്ന നിലയിലും  മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസന കാര്യങ്ങളിൽ വി എസ് വലിയ പങ്കു വഹിച്ചു. പാർട്ടിയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ കരുത്ത് പകർന്ന അദ്ദേഹം പ്രതിസന്ധികളിൽ പതറാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവ് കൂടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുശോചന യോഗത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, പി രാജീവ്‌, പി എ മുഹമ്മദ് റിയാസ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, ജോബ് മൈക്കിൾ, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ്‌ വിശ്വം, തോമസ് ഐസക്, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, സി എസ് സുജാത, പി കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎസ്ആർഒ യിൽ ഡ്രൈവർമാർക്ക് അവസരം: വിജ്ഞാപനം പുറത്തിറക്കി

ബംഗളുരു: ഐഎസ്ആർഒ യിൽ ഡ്രൈവർ,ടെക്‌നീഷ്യൻ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 61 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമനം താൽക്കാലികമാണെങ്കിലും കരാർ നീട്ടി ലഭിക്കാം. അപേക്ഷകൾ...

യുവാക്കൾ ക്രൂര പീഡനത്തിനു ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നതായി പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് – പൊലീസ്   

കോഴഞ്ചേരി: ചരൽക്കുന്ന് ആന്താലി മണ്ണിൽ രണ്ട് യുവാക്കൾ യുവ ദമ്പതികളുടെ ക്രൂര മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ ആഭിചാരക്രിയകൾ നടന്നു വെന്ന് പറയുന്നത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള പ്രതികളുടെ തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്...
- Advertisment -

Most Popular

- Advertisement -