Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടന്‍ ജയറാം...

നടന്‍ ജയറാം ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം  ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചത്.

നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയില്‍ വീട്ടിലും ഇത്തരത്തില്‍ പൂജ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്‌ഐടിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭർതൃ വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ : ഇരിക്കൂർ കല്യാട് വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി. പിന്നീട് വീട്ടിലെ മരുമകളെ കർണാടകയിലെ സാലിഗ്രാമിലെ ഒരു ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കല്യാട് സ്വദേശി എ. പി...

കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു : ബസിന്റെ ടയറുകൾ ഇളകിമാറി

കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ അടക്കം വേർപെട്ട് പോയി. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു അപകടം...
- Advertisment -

Most Popular

- Advertisement -