Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമൈദ കയറ്റി...

മൈദ കയറ്റി വന്ന മിനി ലോറി തോടിന്റെ തിട്ടയിലേക്ക് വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ  പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരി തകർത്ത് തോടിന്റെ തിട്ടയിലേക്ക് വീണു. വാഹനം ഓടിച്ച ചിങ്ങവനം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ രണ്ട്  മണിയോടെ  പൊടിയാടി കുടുംബശ്രീ ഹോട്ടലിനു എതിർവശത്ത്  ആയിരുന്നു അപകടം. സംഭവം അറിഞ്ഞ് എത്തിയ പ്രദേശവാസികളും പോലീസും ചേർന്ന് ഡ്രൈവറെ പുറത്ത് എടുത്തത്.

കോട്ടയം  ഭാഗത്തും നിന്നും കായംകുളം ഭാഗത്തേക്ക് മൈദ കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഉച്ചയോടെ ക്രയിൽ ഉപയോഗിച്ച്  വാഹനം ഉയർത്തി റോഡിൽ എത്തിച്ചു. ശേഷം പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്മസ് നൽകുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും രക്ഷയുടെയും സന്ദേശം : പരിശുദ്ധ കാതോലിക്കാ ബാവാ

പുനലൂർ : മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഉദിച്ച നീതി സൂര്യനാണ് യേശുക്രിസ്തുവെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ...

വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ

പന്തളം : വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവിൽ തെക്കതിൽ വീട്ടിൽ (മനോജ് ഭവനം)കിരണിന്റെ  ആൾട്ടോ കാർ ചൊവ്വാഴ്ചയാണ്  പ്രതികൾ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -