Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsയാത്രാവേളകളിൽ ശരീരത്തിൽ...

യാത്രാവേളകളിൽ ശരീരത്തിൽ സ്പർശിക്കുന്ന പെരുമാറ്റം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ഇന്റലിജൻസ് എഡിജിപിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. പൊതുപരിപാടികളിലും യാത്രാവേളകളിലും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോട് ചേർന്നു നിൽക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഇതിൽ പറയുന്നത്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി പരിപാടി സ്ഥലങ്ങളിലും യാത്രകളിലും ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് നിർദേശം. യൂണിഫോം ഡ്യൂട്ടിക്ക് പുറമെ മഫ്തിയിൽ പോലീസിനെ നിയോഗിക്കാനും എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാർ...

ശബരിമല തീർത്ഥാടനം: ഭക്തരുടെ ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ ക്രമീകരണം

ശബരിമല: തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതല്‍ സന്നിധാനത്തിന് തൊട്ടുമുന്‍പ് നടപ്പന്തല്‍ വരെയും നിലയ്ക്കലിലും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് കുടിവെള്ള വിതരണം...
- Advertisment -

Most Popular

- Advertisement -