Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramതിരുമാന്ധാംകുന്ന് ക്ഷേത്രം...

തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം : മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  കീഴിലായിരുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്കു തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം കൈയടക്കി വച്ചിരിക്കുകയായിരുന്ന ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനവും തുടര്‍ നടപടികളും നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.

വിധി പ്രസ്താവിച്ച മേയ് 26 മുതല്‍ ഒരു മാസത്തിനകം പുതിയ പാരമ്പര്യ ട്രസ്റ്റിയെ നിയമിക്കണമെന്നും അതിനുശേഷം, നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രസ്റ്റിക്ക് ഭരണം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ ഭരണസമിതി രൂപീകരിക്കാന്‍ മൂന്നു മാസം അനുവദിച്ചു.

ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട  ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മുസ്ലിം പള്ളികള്‍ക്കു സമാനമായ പച്ച പെയിന്റടിച്ചതും, പൂര കമ്മിറ്റിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതും ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ആക്രമണം അഴിച്ചുവിട്ടതും വലിയ വിവാദമായിരുന്നു.

ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയായ വള്ളുവനാട് സ്വരൂപത്തിന്റെ അവകാശങ്ങള്‍ മറികടന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനമെന്ന് കോടതി വിലയിരുത്തി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനത്തിനുള്ള പ്രാഥമിക അധികാരം ട്രസ്റ്റിക്കാണ്. ട്രസ്റ്റി പരാജയപ്പെടുന്ന പ്രത്യാക സാഹചര്യങ്ങളിലേ ദേവസ്വം അധികാരികള്‍ക്ക് ഇടപെടാനാകു.

2013ല്‍ താത്കാലിക ക്രമീകരണമെന്ന നിലയില്‍ നിയമിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍ 13 വര്‍ഷം തുടര്‍ന്നത് പാരമ്പര്യ ട്രസ്റ്റിയുടെ ഭരണാവകാശങ്ങളെ മറികടക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി കുടുംബങ്ങളിലെ പ്രധാന അംഗങ്ങള്‍ക്കു പങ്കാളിത്തം ഉറപ്പാക്കുകയും ഭക്തരുടെയും ദേവതയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം പുതിയ ഭരണസമിതി രൂപീകരിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോതമംഗലത്തെ യുവതിയുടെ ആത്‍മഹത്യ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ(23) ആത്മഹത്യയിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു .ആലുവ സ്വദേശിയായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാർത്ഥിയായ സോനയെ...

ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി

ശബരിമല : തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം...
- Advertisment -

Most Popular

- Advertisement -