Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsAdoorയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട് വിനോദ് ഭവനിൽ വിനോദി(38)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്‌നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പീഡനത്തിന്റെ നഗ്‌നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ പീഡന വിവരം ഓട്ടോ ഡ്രൈവറുടെ ഭാര്യയെ അറിയിച്ചതിന്റെ വിരോധത്തിൽ പ്രതി മർദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി...

വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ഞായറാഴ്ച  രാവിലെ ഗണപതി ഹോമത്തോടെയാണ് ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത്...
- Advertisment -

Most Popular

- Advertisement -