Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാഴ്ച പരിമിതിയുള്ള...

കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് ലാപ്‌ടോപ്പുകള്‍ നല്‍കി

ആലപ്പുഴ : കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പുകള്‍  വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിതരണം ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കാഴ്ച പരിമിതിയുള്ള ആറ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.

സാങ്കേതിക വിദ്യ, ഡിജിറ്റല്‍ വിഭവങ്ങള്‍ എന്നിവയിലേക്ക് തുല്യ പ്രവേശനം നല്‍കി കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ വിടവ് നികത്തി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പിലൂടെ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് വായനയിലും എഴുത്തിലും സ്വയം പര്യാപ്തത കൈവരിക്കാനാകും. ഡിജിറ്റല്‍ ഉള്ളടക്കം ആക്‌സസ് ചെയ്യാനും വിവരസാങ്കേതിക വിദ്യയിലെ വിവിധ തലങ്ങളുമായി സംവദിക്കുന്നതിനും ഉപകരണം അവരെ പ്രാപ്തരാക്കും. ഓഡിയോ ഫീഡ്ബാക്കിലൂടെ കോഴ്സ് മെറ്റീരിയലുകളുമായി ധാരണയും ഇടപഴകലും വര്‍ദ്ധിപ്പിക്കും. സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് കഴിവുകള്‍ ഉപയോഗിച്ച് പഠനപരമായ വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കാര്യക്ഷമതയും വര്‍ദ്ധിക്കും.

ചടങ്ങില്‍ ജില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്കും കാറ്റിനും ശമനം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളിലായി തുടർന്നിരുന്ന അതിശക്തമായ മഴയ്ക്കും കാറ്റിനും ശമനം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ  മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട...

കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം : വലിയ ഉത്തരവാദിത്തമാണ് കോൺഗ്രസ് പാര്‍ട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നുവെന്നും...
- Advertisment -

Most Popular

- Advertisement -