Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsഹൈക്കോടതി ഉത്തരവ്...

ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങൾ അഴിച്ചുമാറ്റിയത് തടഞ്ഞതിന് കേസ്: സി ഐ ടി യു നേതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി  സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത്  വീട്ടിൽ സക്കീറി(58)നെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.

ശുചീകരണ തൊഴിലാളിയെ മർദിച്ചതിനും കേസെടുത്തു. സെക്രട്ടറിയുടെ മൊഴിപ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട ടൗൺ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ അനധികൃത ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യവേയാണ്‌ പ്രതിയുടെ നേതൃത്വത്തിൽ  ഇവ കയറ്റിയ വാഹനം തടഞ്ഞു അസഭ്യം വിളിച്ചുകൊണ്ടു ഭീഷണിപ്പെടുത്തിയത്. കരാർ ജീവനക്കാരനായ കേശവനെയാണ് പ്രതി ദേഹോപദ്രവം ഏൽപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ബജറ്റ് ജനങ്ങളോട് നീതി പുലർത്തുന്നത് : മലങ്കരസഭ

കോട്ടയം : സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കേരളത്തിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകരുന്നതുമാണ് വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ. യുവജനങ്ങൾക്ക് നാട്ടിൽ മികച്ച വിദ്യാഭ്യാസത്തിനും,...

സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നത് .കേസിന്റെ മുൻ...
- Advertisment -

Most Popular

- Advertisement -