തിരുവല്ല : മിതത്വവും മാന്യതയും പുലർത്തി മറ്റുള്ളവർക്ക് മാതൃകയാകുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്നും നേതാക്കൾ തങ്ങൾ പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ്. വൈ.എം.സി.എ കേരള റീജൺ ലീഡേഴ്‌സ് കോൺഫറൻസിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം നേതൃത്വത്തിലൂടെ പുതിയ നേതാക്കളെ വളർത്തിയെടുക്കാനും പിൻതലമുറയ്ക്ക് വഴികാട്ടികളാകാനും നേതാക്കൾക്ക് കഴിയണം. അനുയായികളെ സൃഷ്ടിക്കുന്നതിലുപരി ഭാവിയിൽ നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവരെ വാർത്തെടുക്കുന്നതിലാണ് യഥാർഥ നേതൃത്വത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.മധ്യമേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, ദേശീയ പ്രൊപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ്, ദേശീയ ഉപദേശക സമിതി വൈസ് ചെയർമാൻ റെജി ജോർജ്, വിമൻസ് ഫോറം റീജണൽ ചെയർപേഴ്സൺ ജൂലി അനിൽ, ജനറൽ കൺവീനന്മാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, കോർഡിനേറ്റർ എബി ജേക്കബ്, ദേശീയ സെക്രട്ടറി ഷാജി ജെയിംസ്, റീജണൽ സെക്രട്ടറി പ്രിൻസിലി വിബിൻ എന്നിവർ പ്രസംഗിച്ചു.
ഡോ. പി.സി അനിയൻകുഞ്ഞ്, കെ.ജി ശാമുവേൽ, ജിൻസൺ ബേബി എന്നിവർ ക്ലാസ്സുകൾ നയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള നൂറ്റിയമ്പതിൽപരം യൂണിറ്റ് വൈ.എം.സി.എ കളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു





