Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsപുതമൺ പാലത്തിന്റെ...

പുതമൺ പാലത്തിന്റെ അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ: റാന്നി എംഎൽഎ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എംഎൽഎ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം തകരാറിലാവാനുള്ള കാരണം അന്വേഷിക്കണമെന്നും, അടിയന്തരമായി സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും എംഎൽഎ നിർദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡിസിസി ജനറൽ സെക്രട്ടറി കെ ജാസിംകുട്ടി, എ കെ ലാലു, അബിൻ കൈതവന, മോഹനചന്ദ്രൻ, സാബു ഓലിക്കൽ എന്നിവർ എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി

പാലക്കാട് : കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി.ആരോഗ്യനില പരിശോധിച്ചതിന് ശേഷം ജനവാസ മേഖലയിൽ നിന്ന് പുലിയെ മാറ്റും.മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ്...

കക്കി – ആനത്തോട് ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി - ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതം...
- Advertisment -

Most Popular

- Advertisement -