Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollam‘ഗുഡ്‌മോണിംഗ് കൊല്ലം’...

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍ 30 രൂപ വീതം വകയിരുത്തിയാണ് ആഹാരം ഉറപ്പാക്കുന്നത്.

ചിന്നക്കടയിലെ ബസ്‌ബേയില്‍ രാവിലെ ഏഴ് മുതല്‍ 9.30 വരെയാണ് ഭക്ഷണ വിതരണം. ഇഡ്ഡ്‌ലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയാണ് മെനുവിലുള്ളത്. കടലക്കറി, കിഴങ്ങ് കറി, സാമ്പാര്‍ എന്നിവയാണ് കറികള്‍. ഭക്ഷണം പാഴ്‌സലായി ലഭിക്കില്ല. 300 പേര്‍ക്കുള്ള ഭക്ഷണമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. കുടിക്കാനുള്ള വെള്ളവും നല്‍കും. ചായക്ക് 10 രൂപ അധികം നല്‍കണം. നാലില്‍ കൂടുതല്‍ എണ്ണം പലഹാരം വേണമെങ്കിലും 10 രൂപ കൂടിയാകും. ഓരോ ദിവസവും ഓരോ വിഭവം. ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവര്‍ത്തക രജിതയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി.

ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന 10 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ളതാണ്. ആഹാരം വിതരണം ചെയ്യുന്നതിനുള്ള സൗകര്യാര്‍ഥം പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളില്‍ കൂടി കൗണ്ടറുകള്‍ തുടങ്ങുന്നത് പരിഗണനയിലാണെന്ന് മേയര്‍ ഹണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്റർ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ സൗപർണിക അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം ചെത്തിപ്പുഴ സതേൺ ഫെർട്ടിലൈസേഴ്‌സ് തഗ്‌ അരീനയിൽ (സർഗക്ഷേത്ര...

വൈദ്യുതി പ്രതിസന്ധി രൂക്ഷം: പുറത്ത് നിന്ന്  വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചിനെ കെഎസ്ഇബി സമീപിച്ചെങ്കിലും വൈദ്യുതി...
- Advertisment -

Most Popular

- Advertisement -