Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഉതൃട്ടാതി ജലോത്സവം:...

ഉതൃട്ടാതി ജലോത്സവം: വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി പള്ളിയോട സേവാ സംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. 3 മേഖലകളിലായാണ് കളരി നടത്തിയത്. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ചു.

ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി, വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗം സതീദേവി, എം.കെ. ശശികുമാർ, പള്ളിയോട സേവാ സംഘം ജോ സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. പള്ളിയോട സേവാ സംഘംവൈസ് പ്രസിഡൻ്റ് സുരേഷ്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

കോന്നി : ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയിൽ വീണ് കഴിഞ്ഞ മാസം 29 ന് കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി...

ക്രിസ്തുവിന്റെ തിരുപ്പിറവി ആലേഖനം ചെയ്ത ചിത്രം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ച് വത്തിക്കാൻ പ്രതിനിധി

കോട്ടയം : വത്തിക്കാനിൽ നിന്ന് ക്രിസ്തുമസ് ആശംസയുമായി ഒരു സ്നേഹസമ്മാനം മലങ്കരസഭാധ്യക്ഷനെ തേടിയെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലേഖനം ചെയ്ത തുണിയിൽ തീർത്ത ചിത്രം വത്തിക്കാൻ പ്രതിനിധി ഫാ.ഹയാസിന്റ് ഡെസ്റ്റിവിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -