Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiചർച്ച പൂർത്തിയായി:...

ചർച്ച പൂർത്തിയായി: മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം

ന്യൂഡല്‍ഹി: സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി. അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാല്‍ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് സൂചന.

ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ എത്തി പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു .കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പമ്പിലെത്തിയ...

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ആലപ്പുഴ : ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ്  അദാലത്തിൽ പരിഗണനയ്ക്കു  വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -