Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി ചെങ്കോട്ടയിൽ...

ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനം: പ്രതികളെ വേട്ടയാടിപ്പിടിക്കും:  അമിത് ഷാ

ന്യൂദല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കും എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷാ സംസാരിച്ചത്.

അന്വേഷണ ഏജന്‍സികളുടെ മുഴുവന്‍ രോഷവും പ്രതികള്‍ അറിയട്ടെ എന്നും അമിത് ഷാ ആഹ്വാനം ചെയ്തു. വികാരവത്തായ പ്രസംഗമായിരുന്നു അമിത് ഷായുടേത്. ഇക്കാര്യം യോഗശേഷം അമിത് ഷാ സമൂഹമാധ്യമപ്പേജില്‍ കുറിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ കൂടാതെ പല വമ്പന്‍സ്രാവുകളും ഈ സ്ഫോടനത്തിന് പിന്നില്‍ ആസൂത്രകരായി ഉണ്ടെന്ന് പറയുന്നു. പ്രധാനമന്ത്രി മോദി ഭൂട്ടാന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ബുധനാഴ്ച മടങ്ങിയെത്തും. അതിന് ശേഷമായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാവുക എന്നറിയുന്നു.

പാകിസ്ഥാനിലെ ഭീകരവാദികളായ ജെയ്ഷ് എ മുഹമ്മദ് ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. സ്ഫോടനത്തിലും ആസൂത്രണത്തിലും പങ്കെടുത്തവര്‍ക്കെല്ലാം ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുണ്ട്. മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ജെയ്ഷ് എ മുഹമ്മദ് നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനായി ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 22-02-2025 Karunya KR-694

1st Prize Rs.80,00,000/- KJ 945869 (MANANTHAVADY) Consolation Prize Rs.8,000/- KA 945869 KB 945869 KC 945869 KD 945869 KE 945869 KF 945869 KG 945869 KH 945869 KK 945869...

കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു : മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി...
- Advertisment -

Most Popular

- Advertisement -