Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKonniപ്രമാടത്ത് മനുഷ്യൻ്റേത്...

പ്രമാടത്ത് മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

കോന്നി : റാന്നിയിൽ കണ്ടതിന് പിന്നാലെ പ്രമാടത്തും മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. നെടുമ്പാറയിലെ പുറമ്പോക്ക് ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കിടന്നതിൻ്റെ സമീപത്ത് നിന്ന് മരത്തിൽ കെട്ടിയ നിലയിൽ ഒരു മുണ്ടും പൊലീസിന് ലഭിച്ചു.

ഏതാനും നാളുകൾക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന നെടുമ്പാറ ചരിവിൽ വീട്ടിൽ നാരായണൻ എന്ന ആളെ കാണാതെയായിരുന്നു.ഇദ്ദേഹത്തിൻ്റെതാണോ അസ്ഥികൂടം എന്നും സംശയിക്കുന്നതായി കോന്നി പൊലീസ് അറിയിച്ചു.

ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിൻ്റെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് ഇന്ന് അയക്കും. കഴിഞ്ഞ ആഴ്ച റാന്നിയിലും റബർ തോട്ടത്തിൽ നിന്ന് പുരുഷൻ്റെ അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാധനങ്ങളുടെ വില വർധനവ് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു

പത്തനംതിട്ട : വിപണിയിൽ പഞ്ചസാരയ്ക്കും മുട്ടയ്ക്കും ഉണ്ടായ വില വർധന ജില്ലയിലെ ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. പാചക വാതക വില വർധന കാരണം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് ഇരട്ടി പ്രഹരമാണ് ഇപ്പോൾ...

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ആലപ്പുഴ : ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ്  അദാലത്തിൽ പരിഗണനയ്ക്കു  വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -