Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ക്ഷേത്രത്തിൽ...

ആറന്മുള ക്ഷേത്രത്തിൽ ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം അരങ്ങേറി

ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ  തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ്  ഉദ്ഘാടനം ചെയ്യും. തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ ചേർന്ന്  പഞ്ചരത്ന കീർത്തനാലാപവും സംഗീത സദസ്സും നൃത്തൃരഞ്ജിനിയും അവതരിപ്പിച്ചു.

വൈകിട്ട്  7 മണിക്ക്  മലബാർ വാസുദേവൻ ഗുരുക്കളുടെ ശിഷ്യ പരമ്പരയിലുള്ള 14 കളരിപ്പയറ്റ് ഗുരുക്കന്മാരെ ആദരിക്കലും കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന MVG CVN കളരിപ്പയറ്റ് പരിശീലന കേന്ദ്രമാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്.

രാത്രി 8 മണിക്ക് കഥകളി ആചാര്യൻ ഫാക്ട് മോഹനന്റെ ശിഷ്യരുടെ കഥകളി പുറപ്പാടും തുടർന്ന് ദുര്യോധനവധം കഥകളിയും രംഗത്ത് അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ  മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും  നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍...

കള്ളക്കടൽ പ്രതിഭാസം : മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ...
- Advertisment -

Most Popular

- Advertisement -