Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎയർഹോൺ പരിശോധന...

എയർഹോൺ പരിശോധന തുടരും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത്‌ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌ റോളർ കയറ്റി നശിപ്പിച്ചത്.

എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി  പ്രദർശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തിൽ ഘടിപ്പിച്ച റോളർ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണെങ്കിലും റോഡ് ഉപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസികനിലയേയും ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതെ നോക്കേണ്ടത് സുരക്ഷയ്ക്ക്  അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ്  മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി എസ്സിന്റെ വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി.ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിടാൻ 17 മണിക്കൂറെടുത്തു...

ശക്തമായ മഴ തുടരുന്നു : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്....
- Advertisment -

Most Popular

- Advertisement -