Thursday, July 17, 2025
No menu items!

subscribe-youtube-channel

HomeNewsമേയര്‍ക്കെതിരെ കേസെടുക്കണം...

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾക്കുമെതിരെ കേസെടുക്കാൻ കന്റോണ്‍മെന്റ് പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ വന്നപ്പോഴാണ് ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴ: മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ്...

തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -