Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാലടി സർവ്വകലാശാലയിലെ...

കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ : വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

കൊച്ചി : കാലടി സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല.ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർവകലാശാല വൈസ് ചാൻസലർ നൽകിയ അപ്പീലിലാണ് വിധി.

നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനുള്ളത്. സമരം ചെയ്ത 16 വിദ്യാർത്ഥികളിൽ 12 പേരുടെയും സസ്പെൻഷൻ, മാപ്പപേക്ഷ എഴുതി നൽകിയാൽ പിൻവലിക്കാമെന്നാണ് സിൻഡിക്കേറ്റ് നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് തുടക്കം

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

ശബരിമലയിലെ മിൽമ നെയ്യ് തട്ടിപ്പ് : ദേവസ്വം ജീവനക്കാരനും പിടിയിൽ

പത്തനംതിട്ട : ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഗതാഗത കരാറുകാരൻ എസ്.എസ്. ബിനുവിന് പിന്നാലെ ദേവസ്വം ജീവനക്കാരൻ കൂടി അറസ്റ്റിലായതോടെ തട്ടിപ്പിന്...
- Advertisment -

Most Popular

- Advertisement -