Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാനും അമേരിക്കയും...

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ഇന്ത്യ

ന്യൂഡല്‍ഹി: ഗൾഫ് സംഘര്‍ഷത്തിന് അയവു വരുത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ആവശ്യപ്പെട്ടുവരികയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുകയും ഇത് പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വെടിനിര്‍ത്തലിന്റെ ഭാഗമായി ഇറാന്‍ തുറക്കാന്‍ സമ്മതിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായ വ്യാപാര പ്രവാഹം ഉണ്ടാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സംഘര്‍ഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തിവച്ചിട്ടുണ്ട്, ആഗോള ഊര്‍ജ്ജ വിതരണവും വ്യാപാര ശൃംഖലകളും തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും നിലനില്‍ക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്  പറഞ്ഞു. ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത്...

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി

നാഗ്‌പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു.ഹിന്ദു പുതുവത്സരത്തിന്റെ തുടക്കമായ ഗുഡി പദ്‌വയെ അടയാളപ്പെടുത്തുന്ന സംഘത്തിന്റെ പ്രതിപദ പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ്...
- Advertisment -

Most Popular

- Advertisement -