Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha70-ാമത് നെഹ്റു...

70-ാമത് നെഹ്റു ട്രോഫി ജലോത്സവം: ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി

ആലപ്പുഴ: സെപ്റ്റംബർ 28-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപയുമാണ് നൽകുന്നത്. വള്ളങ്ങൾക്കുള്ള ജേഴ്സി, നമ്പർ പ്ലേറ്റ്, ട്രാക്ക് ആൻഡ് ഹീറ്റ്സ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷൻ ഓഫീസിൽ നടന്നു വരികയാണ്.
റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ.

പവില്യനുകളുടെ നിർമ്മാണം ഇന്ന് പൂർത്തിയാകും. ട്രാക്ക് ആൻഡ് ഹീറ്റ്സ്, ചാറ്റിങ് ഡിവൈസ്, ഫിനിഷിംഗ് ഡിവൈസ് എന്നിവയുടെ ആദ്യ ഘട്ട പ്രവർത്തന പരിശോധനയും നാളെ നടക്കും.

ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഓൺലൈൻ, ഓഫ്ലൈൻ ടിക്കറ്റ് വിൽപ്പന നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 100 – 25,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വിൽക്കുന്നത്. 2500 ന് മുകളിൽ ടിക്കറ്റ് എടുത്തവർ ബോട്ട് ജെട്ടിയിലാണ് എത്തേണ്ടത്. പ്രത്യേക ബോട്ടുകളിൽ ഇവരെ വേദിയിൽ എത്തിക്കും. മറ്റ് ടിക്കറ്റുകൾ എടുത്തവർ പുന്നമട ഫിനിഷിംഗ് പോയിൻറ് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടവർക്ക് എസ് ടി വി സ്കൂൾ ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ രാഷ്ട്രം അനശ്വരമാകു: ശങ്കു ടി ദാസ്

തിരുവന്‍വണ്ടൂര്‍: ഒരു രാഷ്ട്രത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മ്മം അതിന്റെ ജീവനാണെന്നും അതിനാല്‍ സമൂഹത്തിന്റെ ജീവിത ശൈലി ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും അനശ്വരവുമാകുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് പറഞ്ഞു....

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര...
- Advertisment -

Most Popular

- Advertisement -