ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. എം സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് കായംകുളം സ്വദേശി അശ്വിൻ്റെ പക്കൽ നിന്നും തുക പിടിച്ചെടുത്തത്. സ്റ്റാറ്റിക്ക് സർവെയലൻസ് ടീം ചാർജ് ഓഫീസർ ആർ അനിൽ കുമാർ, ഗ്രേഡ് എസ്ഐ രാജീവ് കുമാർ, ജയൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
കോഴഞ്ചേരി : രണ്ടുമാസം മുമ്പ് പരിചയപ്പെട്ട 21 കാരിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ്പിടിയിലായത്.രണ്ടുവർഷത്തിലധികമായി...
തിരുവനന്തപുരം : കേരള സർക്കാരിന്റെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക് ഗോര്‍ക്കി ഭവനില്‍ നടക്കും .25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക്...