Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥന്റെ മരണം:...

സിദ്ധാർഥന്റെ മരണം: സിബിഐയും ഫൊറൻസിക് സംഘവും കോളജ് ഹോസ്റ്റലിൽ

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘത്തിലെ മുഴുവൻ അംഗങ്ങളും ഫൊറൻസിക് ഉദ്യോഗസ്‌ഥരും കോളജ് ഹോസ്റ്റലിൽ എത്തി.കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും ഒപ്പമുണ്ട്.

കോളേജിലെ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥന് മർദ്ദനമേറ്റ സ്‌ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും.സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടവരോട് ഇന്നു ഹാജരാകാൻ നിർദേശം നൽകിയിരുന്നു.കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട്, വിദ്യാർഥികളുടെ മൊഴികൾ തുടങ്ങിയ രേഖകൾ ശേഖരിച്ച സിബിഐ സംഘം കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അടൂർ തെങ്ങമം സൂരജ് ഭവനത്തിൽ  എസ് സൂരജ് (23) ആണ് മരിച്ചത്. സൂരജിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തെങ്ങമം സ്വദേശി അമൽ രാജ്(23)ന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച...

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം : അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍...
- Advertisment -

Most Popular

- Advertisement -