Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ട സ്ഫോടനം...

ചെങ്കോട്ട സ്ഫോടനം : നാല് ഡോക്ടർമാർ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളായ നാല് ഡോക്ടർമാർ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം തയ്യാറാക്കി അന്വേഷണ ഏജൻസി.കാർ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമർ നബി,ഡോ. മുസാമിൽ ഷക്കീൽ ​ഗാനൈ,ഡോ. അദീൽ അഹമ്മദ് റാതൽ, ഉത്തർപ്രദേശിൽ നിന്നുളള ഡോ.ഷഹീൻ സയീദ് എന്നീ ഡോക്ട‌ർമാരും മറ്റ് ആറുപേരുമാണ് കുറ്റപത്രത്തിലുളളത്.

നിരോധിത സംഘടനയായ ‘അൻസാർ ​ഗസ്വത്തുൽ ​ഹിന്ദ്’ പുനരുജ്ജീവിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം.മെഡിക്കൽ പ്രെഫഷനുകൾ ഉൾപ്പെടെയുളള ഉയർന്ന വിദ്യാഭ്യാസമുളളവർ നേതൃത്വം നൽകിയ സംഘത്തിൽ നിന്ന് 3000 കിലോ സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്. ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ വർഷം നവംബർ 10-ന് വൈകുന്നേരം 6:52 ഓടെയാണ് കാർ സ്ഫോടനം നടന്നത്.സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും.ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ...

കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം

കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -