Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsവളഞ്ഞവട്ടത്ത് വിരണ്ടോടിയ...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്. വിരണ്ടോടുന്നതിനിടെ കണ്ടവരെ എല്ലാം പോത്ത് കുത്തി വീഴിത്തി.

രാവിലെ മുതൽ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. പിന്നീട്  ഉച്ചയ്ക്ക് ഒരു മണിയോടെ  പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തിനെ തളച്ചു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയുടെ മരണം ഷോക്കേറ്റ് : വൈദ്യുതി കെണിയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയെയും പശുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ(40)യാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .ബോബിയുടെ മൃതദേഹവും...

അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ച സംഭവം: ബന്ധുവായ പ്രതി റിമാൻഡിൽ

തിരുവല്ല : അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ  ബന്ധുവായ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവല്ല ഈസ്റ്റ് ഓതറയിൽ കഴിഞ്ഞദിവസം രാത്രിയാണ് കൊലപാതകം നടന്നത്. ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ  മനോജ് (34)...
- Advertisment -

Most Popular

- Advertisement -