Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsഅതിവേഗ റെയിൽ...

അതിവേഗ റെയിൽ പദ്ധതി : നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന്  വിദഗ്ധ സമിതി

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽ (ഹൈസ്പീഡ് റെയിൽ) പദ്ധതി നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുമായി നിലവിലെ മാതൃകയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാട് ഇ. ശ്രീധരനെയും കേന്ദ്ര സർക്കാരിനെയും അറിയിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പാത, 23 സ്റ്റേഷനുകൾ, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലുള്ള സർവീസ് എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച പദ്ധതി.

അതേസമയം, കേരളത്തിലെ റെയിൽവേ വികസനത്തിനായി മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ നിലവിലുണ്ടെന്നും, സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിലാണ് മറ്റ് വികസന പദ്ധതികൾക്ക് മുൻഗണന നൽകുന്നതെന്നും കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പര്‍ ചോര്‍ച്ച : ഡിജിപിക്ക് പരാതി നല്‍കി : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി സ്ഥിരീകരിച്ചു. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച...

നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സിബിഐ...
- Advertisment -

Most Popular

- Advertisement -