Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ സപ്തതി...

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

കുമ്പനാട്  : വൈ.എം.സി.എ കേരളാ റീജൺ രൂപീകൃതമായതിന്റെ 70 മത് വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് തിരുവല്ല സബ് – റീജൺ സ്വീകരണം നൽകി. പൊതുസമ്മേളനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക സമാധാനം സംരക്ഷിക്കുവാൻ സാമൂഹിക സംഘടനകൾക്കുള്ള ഉത്തരവാദിത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിസ്ഥിതി സംരക്ഷണം  വൈ.എം.സി എ പോലുള്ള സംഘടനകൾ പ്രധാന വിഷയമായി ഏറ്റെടുത്ത് ആവശ്യമായ പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ ട്രഷറാർ റെജി ജോർജ്, സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ, വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി എബ്രഹാം, സെക്രട്ടറി റോയ് ഈപ്പൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം ; പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 - 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു...

ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ...
- Advertisment -

Most Popular

- Advertisement -