Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് .സിഎംആര്‍എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി എസ്.കർത്ത.സിഎംആർഎല്ലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്‌ക്ക് നൽകിയിരുന്നത് നിപുണ ഇന്റർനാഷണലാണ്.

കളമശേരിയിലുള്ള നിപുണ ഇന്റര്‍നാഷണൽ പ്രൈ. ലിമിറ്റഡിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു .അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ശശിധരൻ കർത്തയുടെ മകന്‍ ശരൺ എസ്.കർത്തയ്ക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു

നോയിഡ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെ ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്....

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കും: ട്രംപ്

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ എണ്ണ ടാങ്കറുകള്‍ക്ക് അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . നിര്‍ണായക ജലപാതയിലെ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമം തടയുമെന്ന് ഇറാന് അദ്‌ദേഹം മുന്നറിയിപ്പ് നല്‍കി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്...
- Advertisment -

Most Popular

- Advertisement -